അഭിവന്ദ്യ പാത്രിയാർക്കിസ് ബാവയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സ്വീകരണം
- By Admin --
- 12-02-2024 06:02 PM --
അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയാർക്കിസ് ബാവയെ 2024 ഫെബ്രുവരി 11-ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ ഔദ്യോഗികമായി പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ സ്വീകരിച്ചു. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെയും, മലങ്കര യാക്കോബായ സഭയിലെയും അഭിവന്ദ്യ പിതാക്കന്മാരും, ബഹുമാനപ്പെട്ട വൈദീകരും, വൈദീകാർഥികളും, സന്യസ്തരും, അൽമായരും സന്നിഹിതരായിരുന്നു.