അഭിവന്ദ്യ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ യൂറോപ്പിലെ അപ്പസ്തോലിക വിസിറ്റേറ്ററായി ചുമതല ഏറ്റു.
- By Admin --
- 09-12-2025 08:48 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക വിസിറ്റേറ്ററായി നിയമിതനായ നവഭിഷക്തനായ അഭിവന്ദ്യ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ 2025 ഡിസംബർ 6 -ന് യുകെയിലെ ലെസ്റ്ററിലൂള്ള മാർ ഇവാനിയോസ് നഗറിൽ വച്ച് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവായുടെ സാന്നിധ്യത്തിൽ ചുമതല ഏറ്റു. അത്യാഭിവന്ധ്യ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെസഹകാർമ്മികത്വത്തിലും പരിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. അന്നേദിവസം തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യയൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കൊപ്പയ്‌ക്ക് സ്വീകരണവും നൽകി.