ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 44-ാം മത് തീർത്ഥാടന പദയാത്രയ്ക്ക് തുടക്കമായി.
- By Admin --
- 10-07-2024 12:59 PM --
ധന്യൻ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് പിതാവിൻ്റെ എഴുപത്തിയൊന്നാം ഓർമ്മ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന 44-ാം മത് തീർത്ഥാടന പദയാത്രയ്ക്ക് പത്തനംതിട്ട റാന്നി പെരുനാട്ടിൽ നിന്ന് തുടക്കമായി. 2024 ജൂലൈ 10ാം തീയതി രാവിലെ 6.30ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിച്ചു. അഭിവന്ദ്യരായ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്താ, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പാ, മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പാ എന്നീ പിതാക്കന്മാരും വൈദികരും സഹകാർമികരായിരുന്നു.
തുടർന്ന്, അത്യഭിവന്ദ്യ കാതോലിക്ക ബാവ പദയാത്രയ്ക്കുള്ള വള്ളിക്കുരിശ് ആശിർവദിക്കുകയും, പദയാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.