.jpeg)
മെത്രാഭിഷേക രജത ജൂബിലിക്ക് തുടക്കമായി
- By Admin --
- 18-08-2025 10:32 AM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മോറാൻ മോർ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ 25-ാം വാർഷികത്തിന് തുടക്കമായി. 2001 ആഗസ്റ്റ് 15-നാണ് അത്യഭിവന്ദ്യ പിതാവ് മെത്രാനായി അഭിഷിക്തനായത്. ഇതിന്റെ സ്മരണ പുതുക്കിക്കൊണ്ടുള്ള രജതജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 15 -ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ സാക്ഷ്യം വഹിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ചു നടന്ന കുർബാനയിൽ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിക്കുകയും സഭയിലെ മറ്റു പിതാക്കന്മാരും വൈദികരും സഹകാർമ്മികത്വം വഹിക്കുകയും ചെയ്തു.