മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പട്ടം മേജർഅതിഭദ്രാസന അരമനയിൽ

സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനാരോഹിതനായിരിക്കുന്ന  അത്യഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് 2024 ജനുവരി 22-ന്  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയെ പട്ടം മേജർഅതിഭദ്രാസന അരമനയിൽ എത്തി സന്ദർശിച്ചു. മേജർഅതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് എപ്പിസ്കോപ്പ, കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, വന്ദ്യ ഫിലിപ്പോസ് റമ്പാൻ, ബഹുമാനപ്പെട്ട വികാരി ജനറാൾ അച്ചൻമാർ, വൈദീകർ, സിസ്റ്റേഴ്സ് , അരമന സ്റ്റാഫ് അംഗങ്ങൾ സന്നിഹിതരായിരുന്നു. 

LEAVE A COMMENT