മാർ ഈവാനിയോസ് ലോ കോളേജ് ഉദ്ഘാടനം ചെയ്തു

മാവേലിക്കര ഭദ്രാസനത്തിലെ ചെങ്ങന്നൂരിൽ, മാർ ഈവാനിയോസ് ലോ കോളേജ്  2023 സെപ്റ്റംബർ 14 -ന് ഉത്‌ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപോലിത്ത അധ്യക്ഷനായിരുന്ന ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭക്കായി മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ കോളേജ് ഉദ്ഘാടനം ചെയ്തു. ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം. പി. ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. BA LLB, B. Com LLB എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷനുകൾ ആരംഭിച്ചു.

LEAVE A COMMENT