പുത്തൂർ ഭദ്രാസനത്തിൽ യുവകുടുംബപ്രേഷിതശുശ്രുഷ ഉദ്ഘാടനം ചെയ്തു

 മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ പുതുതായി രൂപംകൊടുത്ത യുവകുടുംബപ്രേഷിതശുശ്രുഷയുടെ  ഭദ്രാസനതല ഉദ്ഘാടനം 2024  ഫെബ്രുവരി 25 -ന് പുത്തൂർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ് മെത്രാപൊലീത്ത നിർവഹിച്ചു. പുതിയ അപ്പോസ്തലേറ്റിനെക്കുറിച്ച് ആമുഖമായി സഭാതല സെക്രട്ടറി  ഫാ. തോമസ് മടുക്കുമൂട്ടിൽ സംസാരിച്ചു.  
തുടർന്നു സംഘടനയ്ക്ക് അനുഗ്രഹ ആശംസകൾ അറിയിച്ചുകൊണ്ട് യുവകുടുംബപ്രേഷിതശുശ്രുഷ ഭദ്രാസന ഡയറക്ടർ ഫാ. ഡാനിയേൽ കടകംപള്ളിൽ, കത്തീഡ്രൽ വികാരി ഫാ. റിനോ ഇരുപത്തഞ്ചിൽ, ആനിമേറ്റർ സി. കൃപ എസ്. ഐ. സി. എന്നിവർ സംസാരിച്ചു. ദമ്പതികൾക്ക് വേണ്ടിയുള്ള ക്ലാസുകൾക്ക് ബ്രദർ. സോയ് നേതൃത്വം നൽകി. സൗത്ത് കാനറാ മേഖലകളിലെ വിവിധ ഇടവകകളിലെ യുവകുടുംബങ്ങൾ സംഗമത്തിൽ പങ്കുചേർന്നു

LEAVE A COMMENT