ബത്തേരി ഭദ്രാസനത്തിൽ കേരള സഭാനവീകരണത്തിന്റെ ഭാഗമായി ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെട്ടു

ബത്തേരി സെന്റ് തോമസ് ഭദ്രാസന ദൈവാലയത്തിൽ 2023 ഒക്റ്റോബർ 2 -ന് കേരള സഭാനവീകരണത്തിന്റെ  ഭാഗമായുള്ള ദിവ്യകാരുണ്യ കോൺഗ്രസ്  നടത്തപ്പെട്ടു. ജപമാലയോടുകൂടി ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിക്കുകയും തുടർന്നു  ക്ലാസും ആരാധനയും നടത്തപെടുകയും ചെയ്തു. ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപൊലീത്തായുടെയും ഭദ്രാസനത്തിലെ  ബഹുമാനപ്പെട്ട വൈദികരുടെ  സഹകാർമ്മികത്വത്തിലും  വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.  

അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപൊലീത്ത "വിശുദ്ധ കുർബാനയും ക്രിസ്തീയജീവിതവും" എന്ന വിഷയത്തെ ആസ്പദമാക്കി  ക്ലാസ് നയിക്കുകയും ദിവ്യകാരുണ്യ കേന്ദ്രീകൃതമാണ് സഭ എന്നും, ഓരോ വിശ്വാസിയും അതുവഴി സഭയും വിശുദ്ധീകരിക്കപ്പെടണമെന്നും ആഹ്വാനം   ചെയ്തു.

ദിവ്യകാരുണ്യ കോൺഗ്രസിന് ഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ, മോൺസിഞ്ഞോർ ജേക്കബ് ഓലിക്കൽ, ചാൻസിലർ ഫാ. സെബാസ്റ്റ്യൻ ഇടയത്ത് ഫാ. വിൽ‌സൺ കൊച്ചുപ്ലാക്കൽ, ഫാ. തോമസ് ക്രിസ്തുമന്ദിരം, ഫാ. ബെന്നി പനച്ചിപറമ്പിൽ, ഫാ. തോമസ് കാഞ്ഞിരമുകളിൽ, പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി ശ്രീ. ഫിലിപ്പ് നൈനാൻ തുടങ്ങിയവർ നേതൃത്വം നൽകി. ബത്തേരി ഭദ്രാസനത്തിലെ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ്, 10 മേഖലകളിൽ നിന്നും 105  ഇടവകകളിൽ നിന്നുള്ള  പ്രതിനിധികളും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും, മറ്റു അൽമായരും   സന്നിഹിതരായിരുന്നു. 

LEAVE A COMMENT