
"കർത്തവ്യ" ഉദ്ഘാടനം ചെയ്തു
- By Admin --
- 16-08-2023 04:38 PM --
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ ആര്‍ച്ചുബിഷപ്പ് മാർ ഗ്രിഗോറിയോസ് സ്നേഹവീട്ടിൽ വച്ച് കർത്തവ്യ എന്ന പുനരുധിവാസ പദ്ധതി 2023 ഓഗസ്റ്റ് 13 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം പെരിയ ബഹുമാനപ്പെട്ട മോൺസിഞ്ഞോർ എൽദോ പുത്തൻകണ്ടത്തിൽ അച്ചൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി സ്നേഹവീട്ടിലെ താമസക്കാരിൽ എട്ടു പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടു.
മാനസിക ആരോഗ്യ പുനരധിവാസ രംഗത്ത് സ്നേഹ വീടിന്റെ ഒരു പുതിയ കാൽവെപ്പാണ് കർത്തവ്യ. പുനരുധിവാസ രംഗത്ത് നടത്തപ്പെട്ടുവന്നുകൊണ്ടിരിക്കുന്ന കർമ്മപഥം പദ്ധതിയുടെ തുടർച്ചയാണ് കർത്തവ്യ. മാനസികാരോഗ്യം വീണ്ടെടുക്കപ്പെടുന്ന സ്നേഹവീട്ടിലെ താമസക്കാരെ സാറ്റലൈറ്റ് ഹോമുകളിൽ താമസിപ്പിച്ച് വിവിധ തലങ്ങളിൽ ഉദ്യോഗസ്ഥരാക്കി മാറ്റുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.