നവീകരിച്ച മാട്രിമോണിയൽ  വെബ്‌സൈറ്റ് സഭാ സമൂഹത്തിനായി സമർപ്പണം ചെയ്തു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നവീകരിച്ച മാട്രിമോണിയൽ  വെബ്‌സൈറ്റ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ 2023 ജൂലൈ 15 -ന് പട്ടം കാതോലിക്കേറ്റ് സെൻ്ററിൽ  വച്ച് സഭാ സമൂഹത്തിനായി സമർപ്പണം ചെയ്തു. സഭയിലെ യുവതി യുവാക്കൾക്ക് അനുയോജ്യമായ പങ്കാളികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച വെബ്‌സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. കാതോലിക്കേറ്റ് സെൻ്ററിൻ്റെ  മേൽനോട്ടത്തിലായിരിക്കും വെബ്‌സൈറ്റ്ൻ്റെ  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മലങ്കര സുറിയാനി കാതോലിക്കാ സഭയുടെ കൂരിയാ മെത്രാൻ അഭിവന്ദ്യ ആൻ്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, കൂരിയാ ഫിനാൻസ് ഓഫീസർ ഫാ. തോമസ് മടുക്കമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

മലങ്കര കാത്തലിക് മാട്രിമോണിയൽ വെബ്സൈറ്റ് www.malankaracatholicmatrimony.com എന്ന ഡോമൈനിൽ ലഭ്യമാണ്.

LEAVE A COMMENT