ബത്തേരി ഭദ്രാസനത്തിൽ യുവകുടുംബപ്രേഷിതശുശ്രുഷ ഉദ്ഘാടനം ചെയ്തു.

 മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ പുതുതായി രൂപംകൊടുത്ത യുവകുടുംബപ്രേഷിതശുശ്രുഷയുടെ  ഭദ്രാസനതല ഉദ്ഘാടനം 2023  ജൂലൈ 28 വെള്ളിയാഴ്ച ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ  ഡോ. ജോസഫ് മാർ തോമസ് മെത്രാപൊലീത്ത നിർവഹിച്ചു.പുതിയ അപ്പോസ്തലേറ്റിനെക്കുറിച്ച് ആമുഖമായി സഭാതല സെക്രട്ടറി  ഫാ. തോമസ് മടുക്കുമൂട്ടിൽ സംസാരിച്ചു.  

തുടർന്നു സംഘടനയ്ക്ക് അനുഗ്രഹ ആശംസകൾ അറിയിച്ചുകൊണ്ട് ബത്തേരി ഭദ്രാസന മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർഎപ്പിസ്‌കോപ്പയും, ആശംസകൾ അറിയിച്ചുകൊണ്ട് ബത്തേരി ബഥനി സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ മദർ തേജസ് എസ്. ഐ. സി. യും, മിസ്റ്റർ ജിഫി ആനിപ്പിള്ളിയും സംസാരിച്ചു.

ദമ്പതികൾക്ക് വേണ്ടിയുള്ള ക്ലാസുകൾക്ക്  സി. ഡോ. ലിസ് മാത്യു, അലക്സ് മാത്യു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജോഫി എബ്രഹാം എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. യുവകുടുംബപ്രേഷിതശുശ്രുഷ ഭദ്രാസന ഡയറക്ടർ ഫാ. ജെയിംസ് മലേപറമ്പിൽ  ആനിമേറ്റർ സി. ഡോ. കിരൺ എസ്. ഐ. സി. എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A COMMENT