.jpeg)
ആരാധനാക്രമവർഷം ഉത്‌ഘാടനം ചെയ്തു
- By Admin --
- 13-10-2025 02:34 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭ 2025 സെപ്റ്റംബർ 20 മുതൽ 2026 സെപ്റ്റംബർ 19 വരെ ആരാധനക്രമം വർഷമായി ആചരിക്കുന്നു. സെപ്റ്റംബർ 20 -ന് 95 -മത് പുനരൈക്യ വാർഷിക വേദിയായ പത്തനംതിട്ട അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് മലങ്കര സുറിയാനി കാത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ ആരാധനക്രമം വർഷം ഉത്‌ഘാടനം ചെയ്തു. ഏറ്റവും മുമ്പിലായി ഉറാറ കൊണ്ട് അലങ്കരിച്ച കുരിശും അതിനു പിന്നിലായി കത്തിച്ച 7 തിരികളും പ്രീതികാത്മമായി പ്രദക്ഷിണം നടത്തി പ്രതിഷ്ഠിച്ചു.