ആരാധനാക്രമവർഷ റിസോഴ്സ് പേഴ്സൺ ട്രെയിനിങ് നടത്തപ്പെട്ടു
- By Admin --
- 15-10-2025 11:13 AM --
മലങ്കര സുറിയാനി കത്തോലിക്കാ സഭ 2025 സെപ്റ്റംബർ 20 മുതൽ 2026 സെപ്റ്റംബർ 19 വരെ ആരാധനക്രമംവർഷമായി ആചരിക്കുന്നത്തിന്റെ ഭാഗമായി വൈദികർക്കായുള്ള ആരാധനാക്രമ വർഷ റിസോഴ്സ് പേഴ്സൺ ട്രെയിനിങ് ഒക്ടോബർ 7 മുതൽ 9 വരെ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച് നടത്തപ്പെട്ടു. കൂരിയാമെത്രാൻ അഭിവന്ദ്യആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ ഉറാറ കൊണ്ട് അലങ്കരിച്ച കുരിശും, കത്തിച്ച 7 തിരികളും പ്രതിഷ്ഠിച്ചുകൊണ്ട് ട്രെയിനിങ് പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു. കാതോലിക്കേറ്റ് സെന്ററിന്റെ ഫിനാൻസ് ഓഫീസർ ഫാ. തോമസ് മടുക്കുംമൂട്ടിൽ സ്വാഗതം ആശംസിച്ചു. തുടർന്ന്അഭിവന്ദ്യആന്റണിമാർ സിൽവാനോസ്എപ്പിസ്കോപ്പ, ഫാ. ഡോ. ഐസക്ക് പറപ്പള്ളിൽ, ഫാ. ഡോ. തോമസ് പ്രമോദ് ഓ. ഐ. സി, ഫാ. ഡോ. ബെർണാഡ്വലിയവിള, ഫാ. ജോസഫ് മലയാറ്റിൽ, ഫാ. സ്കോട്ട് സ്ലീബാപുളിമൂടൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ആരാധനക്രമംവർഷാചരണത്തിന്റെ ഭാഗമായി നടത്തപെടുന്ന സന്യസ്തർക്കായുള്ള റിസോഴ്സ് പേഴ്സൺ ട്രെയിനിങ് ഒക്ടോബർ 10, 11 എന്നീ തീയതികളിൽ മേരി മക്കൾ സന്യാസിനി സമൂഹം തിരുവനന്തപുരം പോങ്ങുമൂട്പ്രൊവിൻസ് വച്ച് നടത്തപ്പെട്ടു.