മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് , സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്  കാതോലിക്കാ ബാവ 2023 ജൂലൈ 15 -ന് പട്ടം കാതോലിക്കേറ്റ് സെൻ്ററിൽ  വച്ച് ഉദ്ഘാടനം ചെയ്തു. നിലവിലുണ്ടായിരുന്ന വെബ്‌സൈറ്റിൽ കാലോചിതമായ വ്യതിയാനങ്ങൾ ഉൾപെടുത്തിക്കൊണ്ടാണ് നവീകരിച്ച വെബ്‌സൈറ്റ്  രൂപകൽപന ചെയ്തിരിക്കുന്നത്. മലങ്കര സുറിയാനി കാതോലിക്കാ സഭയുടെ കൂരിയാ മെത്രാൻ അഭിവന്ദ്യ ആൻ്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, കൂരിയാ ഫിനാൻസ് ഓഫീസർ ഫാ. തോമസ് മടുക്കമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇനി www.malankaracatholicchurch.in എന്ന ഡോമൈനിൽ ലഭ്യമാണ്.

LEAVE A COMMENT