മലങ്കര സുറിയാനി കത്തോലിക്കാ സഭാസംഗമം - ജർമ്മനി

ജർമിനിയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ 2025  ജൂൺ 20 - 22  തീയതികളിൽ,  സഭയുടെ തലവനും പിതാവുമായ  അത്യഭിവന്ദ്യ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയോടൊപ്പം ബോണിൽ ഒന്നുചേരുന്നു . "എന്റെ വചനത്തിൽ വസിക്കുക" എന്നതാണ് ഈ വർഷത്തെ സഭാസംഗമത്തിന്റെ വിഷയം. ജർമനിയിലെ വിവിധ  മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ  ഇതിൽ പങ്കെടുക്കും.  സഭ കോർഡിനേറ്റർ ബഹു. സന്തോഷ് തോമസ് കോയിക്കൽ അച്ഛൻ സംഗമക്രമീകരണങ്ങൾക്ക്  നേതൃത്വം നൽകുന്നു.

LEAVE A COMMENT