യുവകുടുംബ സംഗമം, കാസറഗോഡ് മേഖല-ബത്തേരി ഭദ്രാസനം

ബത്തേരി ഭദ്രസനത്തിൽ കാസറഗോഡ് മേഖലയിൽ യുവകുടുംബപ്രേഷിതശുശ്രുഷ സംഗമം 2024 മാർച്ച് 16-ന് ചെറുപുഴ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. മേഖലയിലെ എട്ടു ഇടവകകളിലെ യുവദമ്പതികൾ സെമിനാറിൽ പങ്കെടുത്തു. യുവകുടുംബപ്രേഷിതശുശ്രുഷ സഭാതല ഡയറക്ടർ ഫാ. തോമസ് മടുക്കംമൂട്ടിൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിച്ചു.

 
ഈ ആധുനിക കാലഘട്ടത്തിൽ പുതിയ തലമുറയിലെ യുവ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന സങ്കീർണ്ണതകളെ അവലോകനം ചെയ്തു സംസാരിച്ച ബഹുമാനപെട്ട അച്ചൻ, യുവ കുടുംബങ്ങളിൽ കൂടി വരുന്ന വിവാഹ മോചനങ്ങളുടെ എണ്ണം സഭയിലും സമൂഹത്തിലും വലിയ ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും മലങ്കര കത്തോലിക്കാ സഭ യുവകുടുംബ ശുശ്രുഷയ്ക്ക് ഇന്ന് അധീവമായ ശ്രദ്ധ ചെലുത്തുന്നു എന്നും പറഞ്ഞു. തുടർന്ന് യുവദമ്പതികൾ വിവിധ ഗ്രൂപ്പുകളിലായി ആധുനിക സമൂഹത്തിൽ യുവകുടുംബങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശനങ്ങളെക്കുറിച്ച് ചർച്ചചെയ്ത് പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചു.

കാസറഗോഡ് മേഖല പ്രോട്ടോ വികാരി ഫാ. വർഗ്ഗീസ് താന്നിക്കാകുഴി , ഫാ. സാമുവേൽ പുതുപ്പാടി, MCMF മേഖല പ്രസിഡന്റ് ശ്രീമതി ലൈസമ്മ, കോർഡിനേറ്റർ സിസ്റ്റർ അമൃത എസ്. ഐ. സി, ശ്രീമതി ജിഷ, ശ്രീമതി മറിയാമ്മ മുടംപള്ളികുഴിയിൽ എന്നിവർ സംസാരിച്ചു.

LEAVE A COMMENT