എം.സി.എ ബത്തേരി ഭദ്രാസന അർദ്ധ വാർഷിക അസംബ്ലി നടത്തപ്പെട്ടു

ബത്തേരി ഭദ്രാസനത്തിലെ  കോഴിക്കോട് മേഖലയുടെ ആതിഥേയത്വത്തിൽ, ഈങ്ങാപ്പുഴ സെന്റ് ജോർജ് ദൈവാലയത്തിൽ വച്ച് 2023 ഓഗസ്റ്റ് 12  -ന്  ബത്തേരി ഭദ്രാസന എം.സി.എ യുടെ ഈ വർഷത്തെ ആദ്യ അർദ്ധ വാർഷിക അസംബ്ലി നടത്തപ്പെട്ടു. ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അസംബ്ലി ഉദ്ഘാടനം  ചെയ്തു. ഭദ്രാസനത്തിലെ എല്ലാ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുകയും, റിപ്പോർട്ടുകൾ  അവതരിപ്പിക്കുകയും ചെയ്ത സമ്മേളനത്തിന് ഭദ്രാസന എം.സി.എ പ്രസിഡന്റ് ശ്രീ. റോയി കയ്യാലത്ത് അധ്യക്ഷത വഹിച്ചു.

മാർ ഇവാനിയോസ് ഉപന്യാസരചനാ മത്സരത്തിന്റെ  സമ്മാന ദാനം, വൈദീകരെ ആദരിക്കൽ , എം.സി.എ പ്രവർത്തന ചർച്ചകൾ എന്നിവ നടത്തപ്പെട്ടു. ക്രമീകരണങ്ങൾക്ക് പ്രോട്ടോ വികാരിയും എം.സി.എ മേഖലാ ഉപദേഷ്ടാവുമായ  ഫാ. തോമസ് മണ്ണിത്തോട്ടം, എം.സി.എ മേഖലാ പ്രസിഡന്റ്  ശ്രീ. സിബി മനക്കത്തോട്ടം എന്നിവർ നേതൃത്വം നൽകി. 

LEAVE A COMMENT