യുവകുടുംബ ദമ്പതി സംഗമം ഹെന്നൂർ പുത്തൂർ രൂപത
- By Admin --
- 29-08-2024 06:08 PM --
യുവകുടുംബ അനുധാവന ശുശ്രുഷയുടെ ഇടവകതല പ്രവർത്തനം പുത്തൂർ രൂപതയിലെ ഹെന്നൂർ (ബാംഗ്ലൂർ) ഇടവകയിൽ ആരംഭിച്ചു. ഓഗസ്റ്റ് 25 ന് ഞായറാഴ്ച യുവകുടുംബ സംഗമം ബാംഗ്ലൂർ വൈദിക ജില്ലാ വികാരി ഫാ. മാത്യു കണ്ടത്തിൽ ഉത്‌ഘാടനം ചെയ്തു. യുവകുടുംബ പ്രേഷിത ശുശ്രുഷയുടെ പ്രാധാന്യം ഇടവകതല പ്രവർത്തനങ്ങൾ ഇവ സംബന്ധിച്ചുള്ള ട്രെയിനിങ്ങിന് യുവകുടുംബ അനുധാവന ശുശ്രുഷ സഭാതല സെക്രട്ടറി ഫാ. തോമസ് മടുക്കംമൂട്ടിൽ നേതൃത്വം നൽകി. ഇടവകതലത്തിലുള്ള പ്രവർത്തനങ്ങൾക്ക് ആരംഭംകുറിച്ച ആദ്യ ഇടവകയാണ് ഹെന്നൂർ ഇടവക. എൽദോ വർഗീസ് & ബിജി വർഗീസ് , ഡിനു സാം ബാബു & എലീന ജോൺ എന്നിവർ ഇടവക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കോർഡിനേറ്റേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു.