യുവ കുടുംബ പ്രേഷിത ശുശ്രുഷ പാറശാല ഭദ്രാസനതല ഉദ്ഘാടനവും പാറശാലജില്ല യുവ കുടുംബ സംഗമവും

മലങ്കര സുറിയാനി കത്തോലിക്കാ സഭ യുവകുടുംബപ്രേഷിതശുശ്രുഷയുടെ പാറശാല ഭദ്രാസനതല ഉദ്ഘാടനം 2023  നവംബർ 26 -ന്  ഭദ്രാസന ദൈവാലയത്തിൽ ക്രമീകരിച്ചു. പാറശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്താ ഉദ്ഘാടന കർമം നിർവഹിച്ചു. ഇന്നത്തെ യുവ കുടുംബങ്ങളാണ് നാളകളിലെ സഭയെ രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാനം. ഇക്കാരണത്താൽ യുവ കുടുംബ അനുധാവന ശുശ്രുഷ ഏറെ പ്രാധാന്യം അർഹിക്കുന്നു എന്ന് അഭിവന്ദ്യ പിതാവ് ഉത്‌ബോധിപ്പിച്ചു.

ഭദ്രാസന വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് കോണാതുവിള, യുവ കുടുംബ പ്രേഷിത ശുശ്രുഷ സഭാതല ഡയറക്ടർ ഫാ. തോമസ് മടുക്കമൂട്ടിൽ, ഭദ്രാസനതല ഡയറക്ടർ ഫാ. അലോഷ്യസ്, ആനിമേറ്റർ സിസ്റ്റർ മേരി ഡൊമിനിക് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. അനുഗ്രഹീത യുവ കുടുംബം എന്ന വിഷയത്തെ ആസ്പതമാക്കി ഡോ. ജോജു ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

LEAVE A COMMENT