94 -മത് പുനരൈക്യ വാർഷികവും സഭാ സംഗമവും
- By Admin --
- 06-09-2024 06:17 PM --
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94 -മത് പുനരൈക്യ വാർഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ 2024 സെപ്റ്റംബർ 20 , 21 ദിവസങ്ങളിലായി മാർ ഈവാനിയോസ് നഗറിൽ (വെങ്ങാനൂർ വി പി എസ് മലങ്കര എച്ച്. എസ്. എസ്) വച്ച് നടത്തപ്പെടുന്നു. സെപ്റ്റംബർ 21ന് രാവിലെ വിവിധ ഭക്തസംഘടനകളുടെ സഭാതല സംഗമവും തുടർന്ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. വിശുദ്ധ കുർബാന മധ്യേ സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് വചന സന്ദേശം നൽകും. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായുള്ള വചന വർഷത്തിന്റെ ഉത്‌ഘാടനം തദവസരത്തിൽ കാതോലിക്ക ബാവ നിർവഹിക്കും.