94 -മത് പുനരൈക്യ വാർഷികവും സഭാസംഗമവും


മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 94 -മത് പുനരൈക്യ വാർഷികവും സഭാസംഗമവും 2024 സെപ്റ്റംബർ 20, 21 തിയ്യതികളിൽ പാറശ്ശാല വെങ്ങാനൂർ V P S മലങ്കര HSS സ്കൂൾ വച്ച് നടത്തപ്പെട്ടു. സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച വൈകിട്ട് 6.00 -ന് സുവിശേഷ സന്ധ്യ നടത്തപ്പെട്ടു. സെപ്റ്റംബർ 21 ഞായറാഴ്ച്ച രാവിലെ 8 മുതൽ 10 വരെ സഭയുടെ വിവിധ സംഘടനകളുടെ സമ്മേളനം ക്രമീകരിച്ചു. 10.30 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 21 മുതൽ 2025 സെപ്റ്റംബർ 19 വരെ നടത്തപെടുന്ന വചനവർഷത്തിന്റെ ഉത്‌ഘാടനം സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. അതേത്തുടർന്ന് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെയും, സഭയിലെ മറ്റ് വൈദീകരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ പിതാവ് വചന സന്ദേശം നൽകി. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ പുനരൈക്യ സന്ദേശവും സമാപന ആശിർവാദവും നൽകി. സമാപന വേളയിൽ അടുത്ത വർഷം 95 -മത് പുനരൈക്യ വാർഷികവും, സഭാസംഗമവും നടത്തപ്പെടുന്നത് പത്തനംതിട്ട ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ആയിരിക്കുമെന്ന് കാതോലിക്കാ ബാവ പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപൊലീത്തായ്ക്ക് കാതോലിക്കാ പതാക നൽകികൊണ്ട് പ്രഖ്യാപിച്ചു.
 

LEAVE A COMMENT