96 -മത് പുനരൈക്യവാർഷികവും സഭാസംഗമവും

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 96 -മത് പുനരൈക്യ വാർഷികവും സഭാസംഗമവും പൂനെ - ഖഡ്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 17 മുതൽ 19 വരെ ചെന്നൈയിലെ മുഗപ്പേറിലുള്ളമാർ ഈവാനിയോസ് നഗറിൽ വച്ച് നടത്തപ്പെട്ടു. 17 -ആം തിയതി വൈകുന്നേരം 5 മണിക്ക് കൊടിയേറ്റോടെ 96 -മത് പുനരൈക്യവാർഷികവും സഭാസംഗമവും ആരംഭിച്ചു. അന്നേദിവസം ഗാന സന്ധ്യ, സുവിശേഷ സന്ധ്യ, ആരാധനാ എന്നിവ നടത്തപ്പെട്ടു. 18 -ആം തിയതി ഉച്ച കഴിഞ്ഞ 2 മാണി മുതൽ വിവിധ ഭക്തസംഘടനകളുടെ സംഗമവും തുടർന്ന് ഗാന സന്ധ്യ, സുവിശേഷ സന്ധ്യ, ആരാധനാ എന്നിവ നടത്തപ്പെട്ടു. മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് മെത്രാപോലിത്ത, വേറ്റിനാട്‌ മൌന്റ്റ് കാർമൽ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവർ വചന വിചിന്തനത്തിന് നേതൃത്വം നൽകി. 19 -ആം തിയതി രാവിലെ 8 മണിക്ക് ആരാധനാക്രമപരമായ പ്രദക്ഷിണം, മൂന്നാം മാണിയുടെ പ്രാർഥന, ആഘോഷമായ വിശുദ്ധ സമൂഹബലി, പൊതുസമ്മേളനം എന്നിവയോടുകൂടെ 96 -മത് പുനരൈക്യവാർഷികവും സഭാസംഗമവും സമാപിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെയും വൈദികൻമാരുടെയും സഹകാർമ്മികത്വത്തിലുമായിരിക്കും പരിശുദ്ധ കുർബാന അർപ്പിച്ചു. മദ്രാസ് മൈലാപ്പൂർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ ജോർജ് ആന്റണി സാമി വചനസന്ദേശം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബഹുമാനപെട്ട തമിഴ് നിയമ സഭാ സ്പീക്കർ ശ്രീ. ജെ. സി. ഡി. പ്രഭാകർ മുഖ്യാതിഥിയായിരുന്നു.

LEAVE A COMMENT