
മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അല്മായദിനാചരണം
- By Admin --
- 07-05-2024 06:51 PM --
മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അല്മായദിനാചരണം അഞ്ചൽ സെന്റ് മേരീസ് മലങ്കര കാത്തലിക് ദേവാലയത്തിൽ മേജർ അതിഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം മേജർ അതിഭദ്രാസന മോൺ. തോമസ് കയ്യാലക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ആത്മീയ ഉപദേഷ്ടാവ് ഫാ ജിനോയ് മാത്യൂ ആമുഖ പ്രഭാഷണം നടത്തി. അഞ്ചൽ ജില്ലാ വികാരി വെരി റവ ഫാ ബോവാസ് മാത്യൂ മുഖ്യപ്രഭാഷണവും മുരളിദാസ് കീഴതിൽ, ഫാ മാത്യൂ ചരുവ്കാലായിൽ, ഡോ കെ വി തോമസ് കുട്ടി, രാജൻ ഏഴംകുളം, ജോൺ അരശുംമൂട്, ബാബു ചെറുശ്ശേരി, നിഷാ അച്ചൻകുഞ്ഞ്, രാജുമോൻ ഏഴംകുളം, സൂസൻ, അനിൽ ഏബ്രഹാം, വൈ രാജു ജോമി തോമസ്, എന്നിവർ സംസാരിച്ചു