എം.സി.എ സഭാതല സമിതി ചുമതലയേറ്റു.
- By Admin --
- 10-02-2025 05:39 PM --
എം.സി.എ സഭാതല പുതിയ ഭരണസമിതി 2025 ഫെബ്രുവരി 9 -ന് സഭാ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടന്ന സമ്മേളനത്തിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവായുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. എം.സി.എ ചെയർമാൻ അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ആത്മീയോപദേഷ്ടാവ് ഫാ. മാത്യൂസ് കുഴിവിള എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
പുതിയ ഭരണസമിതിയായി ചുമതലയേറ്റെടുത്തവർ:
പ്രസിഡന്റ് ശ്രീ. എസ്. ആർ ബൈജു (പുത്തൂർ ഭദ്രാസനം)
ജനറൽ സെക്രട്ടറി ശ്രീ. രാജേന്ദ്ര ബാബു (മാർത്താണ്ഡം ഭദ്രാസനം)
ട്രഷറർ അഡ്വ. എൽദോ പൂക്കുന്നേൽ (മുവാറ്റുപുഴ ഭദ്രാസനം)
വൈസ് പ്രസിഡന്റ് ശ്രീമതി. മേരിക്കുട്ടി (ഡൽഹി ഭദ്രാസനം)
വൈസ് പ്രസിഡന്റ് ശ്രീമതി. കുഞ്ഞുമോൾ സാം (പൂനെ ഭദ്രാസനം)
വൈസ് പ്രസിഡന്റ് ശ്രീമതി. ഷേർളി ചെമ്പൂർ (പാറശാല ഭദ്രാസനം)
വൈസ് പ്രസിഡന്റ് ശ്രീ. ഷാജി തോമസ് (ബത്തേരി ഭദ്രാസനം)
വൈസ് പ്രസിഡന്റ് ശ്രീ. ഷിബു ചിങ്കത്ത് (തിരുവല്ല അതിഭദ്രാസനം)
വൈസ് പ്രസിഡന്റ് ശ്രീ. റെജി നല്ലില (മാവേലിക്കര ഭദ്രാസനം)
വൈസ് പ്രസിഡന്റ് അഡ്വ. ബിനോ ജോർജ് (തിരുവനന്തപുരം മേജർ അതിഭദ്രാസനം)
സെക്രട്ടറി ശ്രീമതി. ബെറ്റ്സി (പത്തനംതിട്ട ഭദ്രാസനം)
എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. വി. എ ജോർജ് (പൂനെ ഭദ്രാസനം)
എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. അനിൽകുമാർ (തിരുവനന്തപുരം മേജർ അതിഭദ്രാസനം)
എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. ലാലി ജോസ് (ബത്തേരി ഭദ്രാസനം)
എക്സ്. ഒഫിഷിയോ അഡ്വ. എബ്രഹാം പട്ട്യാനി