മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (MCYM) പുതിയ ഭരണസമിതി ചുമതലയേറ്റു.

തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ യുവജന സംഘടനയായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ പുതിയ സഭാതല ഭരണ സമിതി ചുമതലയേറ്റു. ഫെബ്രുവരി മാസം 14-ന് തിരുവനന്തപുരം പട്ടത്തെ മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ വച്ച് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. പുതിയ സഭാതല ഡയറക്ടറായി സ്ഥാനമേറ്റ പത്തനംതിട്ട ഭദ്രാസനാംഗം ഫാ. എബ്രഹാം മേപ്പുറത്ത് മേൽനോട്ടം വഹിക്കുന്ന പുതിയ സമിതിയിലെ അംഗങ്ങൾ പ്രസിഡന്റ് എയ്ഞ്ചൽ മേരി സി. ഡി. (പാറശ്ശാല) ജന. സെക്രട്ടറി സുബിൻ തോമസ് (പത്തനംതിട്ട) ട്രഷറാർ ജോബിൻ ഡേവിഡ് (തിരുവനന്തപുരം) വൈസ് പ്രസിഡന്റുമാരായ ജിതിൻ എബ്രഹാം (ഖഡ്കി-പൂനെ), ടീന കെ. എസ്. (തിരുവല്ല), ഹർസ്ലിൻ ബി. (മാർത്താണ്ഡം) സെക്രട്ടറിമാരായ മെറിൻ മാമച്ചൻ (മാവേലിക്കര), റോബിൻ ജോസഫ് (ബത്തേരി), ജോബിൻ അലാമ (പുത്തൂർ) സിൻഡിക്കേറ്റ് അംഗങ്ങളായ ജോസ്മി പി. ജോസ്, (മൂവാറ്റുപുഴ), സിറിൽ തോമസ് (ഗുഡ്ഗാവ്), എക്സ് ഒഫിഷ്യോ ജിത്ത് ജോൺ ഫ്രാൻസിസ് (തിരുവനന്തപുരം) എന്നിവരാണ്.

LEAVE A COMMENT