MCYM പുതിയ സഭാതല ഡയറക്ടർ

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല ഡയറക്ടറായി റവ. ഫാ. ഡോ.പ്രഭീഷ് ജോർജ്ജ്‌ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ  ക്ലീമിസ് കാതോലിക്കാ ബാവായുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.
2023 ഏപ്രിൽ 11-ാം തീയതി തിരുവനന്തപുരം കാതോലിക്കേറ്റ് സെന്റർ ചാപ്പലിൽ വച്ച് നടത്തപ്പെട്ട സത്യപ്രതിജ്ഞ ചടങ്ങിൽ  യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പസ് എപ്പിസ്കോപ്പ, പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവർ സന്നിഹിതരായി.
മുൻ സഭാതല ഡയറക്ടർ റവ. ഫാ. എബ്രഹാം മേപ്പുറത്ത്, സഭാതല സമിതി പ്രസിഡന്റ് എയ്ഞ്ചൽ മേരി, തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ റവ ഫാ.ജോസഫ് തോട്ടത്തിൽകടയിൽ, പാറശാല ഭദ്രാസന അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. വിമൽ വിൻസെന്റ് , സഭാതല ജനറൽ സെക്രട്ടറി സുബിൻ തോമസ്, പാറശാല ഭദ്രാസന പ്രസിഡന്റ് ശരത് ലാൽ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A COMMENT