MCMF സഭാതല വാർഷിക അസംബ്ലിയും കർമപദ്ധതി ഉത്‌ഘാടനവും

മലങ്കര കാത്തോലിക് മതേർസ് ഫോറം സഭാതല വാർഷിക അസംബ്ലിയും കർമപദ്ധതി ഉത്‌ഘാടനവും 2025 ഫെബ്രുവരി 26 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ ആസ്ഥാന കാര്യാലയമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. MCMF സഭാതല പ്രസിഡന്റ് ശ്രീമതി. ജിജി മത്തായി അധ്യക്ഷയായിരുന്ന മീറ്റിംഗ് തിരുവനന്തപുരം മേജർ അതിഭദ്രാസന മുഖ്യ വികാരി ജനറാൾ ഫാ. വർക്കി ആറ്റുപുറത്ത് ഉത്‌ഘാടനം ചെയ്തു. ശ്രീമതി. സാറാമ്മ മാണി കുര്യാക്കോസ് ക്‌ളാസ്സുകൾ നയിച്ചു. തുടർന്ന്  ഫാ. വർക്കി ആറ്റുപുറത്ത് കർമപദ്ധതി 'നുഹറോ 2k25' ഉത്‌ഘാടനം ചെയ്തു. ക്രമീകരണങ്ങൾക്ക് MCMF സഭാതല ഡയറക്ടർ ഫാ. മാത്യു അറക്കൽ നേതൃത്വം നൽകി.
 

LEAVE A COMMENT