വനിതാ ദിനാചരണവും കർമ്മ പദ്ധതി ഉത്‌ഘാടനവും

മലങ്കര കാത്തലിക്ക് മതേഴ്സ് ഫോറം MCMF -ന്റെ ഈ വർഷത്തെ കർമ്മ പദ്ധതി ഉത്‌ഘാടനവും, വനിതാ ദിനാചരണവും, 2024 മാർച്ച് 8 -ന് സഭയുടെ ആസ്ഥാന കാര്യാലയമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. MCMF സഭാതല സെക്രട്ടറി ശ്രീമതി ജിജി മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം MCMF സഭാതല ചെയർമാൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പൊലീത്ത ഉത്‌ഘാടനം ചെയ്യുകയും, കർമ്മ പദ്ധതി പ്രകാശനം ചെയ്യുകയും ചെയ്തു. സഭാതല ഡയറക്ടർ ഫാ. മാത്യു അറക്കൽ, ശ്രീമതി ലീലാമ്മ ബാബു, ശ്രീമതി ആനി സന്തോഷ് എന്നിവർ വനിതാ ദിന സന്ദേശം നൽകി. തുടർന്ന് അമ്മമാർക്കായി ശ്രീമതി മെർലിൻ മാത്യു മോട്ടിവേഷൻ ക്‌ളാസ് നയിച്ചു.
 

LEAVE A COMMENT