സഭാ നവീകരണ ദിനാചരണവും, മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് സ്വീകരണവും

ബത്തേരി ഭദ്രാസനത്തിലെ  നീലഗിരി വൈദീകജില്ലയിൽ 2023 നവംബർ 12 -ന് ഇടവക തലത്തിൽ സഭാ നവീകരണ ദിനാചരണവും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് സ്വീകരണവും ഉപ്പട്ടി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ  ക്രമീകരിച്ചു. രാവിലെ 9 മണിക്ക് ഇടവക വികാരി വന്ദ്യ മാത്യു  കാരുവള്ളിൽ കോർ എപ്പിസ്കോപ്പയുടെ  നേതൃത്വത്തിൽ പ്രഭാതനമസ്ക്കാരവും തുടർന്ന് ഫാ. ബിജോയുടെ  നേതൃത്വത്തിൽ ദിവ്യ കാരുണ്യ ആരാധനയും വാഴ്‌വും നടത്തപ്പെട്ടു . വികാരി ജനറാൾ മോൺ. ജേക്കബ് ഓലിക്കൽ വിശുദ്ധ കുർബാനയെപ്പറ്റി ക്ലാസ് നയിച്ചു. തുടർന്ന് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് സ്വീകരണം നൽകി. വിശുദ്ധ കുർബാനയ്ക്ക് അത്യാഭിവന്ദ്യ കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും ഇതോടൊപ്പം നടത്തപ്പെട്ടു.

വിവിധ ഭക്ത സംഘടനകൾ ബൈബിൾ നൽകി കാതോലിക്ക ബാവയെ ആദരിച്ചു. തുടർന്ന് കോർഎപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട വികാരി വന്ദ്യ മാത്യു  കാരുവള്ളിൽ കോർഎപ്പിസ്കോപ്പായെയും, ഇടവകയിൽ നിന്ന് ദൈവവിളി സ്വീകരിച്ച വൈദീകർ, സന്യസ്തർ എന്നിവരുടെ മാതാപിതാക്കളെയും കാതോലിക്ക ബാവ ആദരിച്ചു. കാതോലിക്ക  ബാവയുടെ  അനുഗ്രഹ പ്രഭാഷണവും അതേത്തുടർന്ന് ശ്ലൈഹീക ആശീർവാദതോടുകൂടെ സഭാ നവീകരണ ദിനാചരണം സമാപിച്ചു. ബത്തേരി ഭദ്രാസന മുഖ്യ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ  കോർഎപ്പിസ്കോപ്പ, വന്ദ്യരായ ജേക്കബ് ചുണ്ടേക്കാട്ട് കോർഎപ്പിസ്കോപ്പ, മാത്യു അറമ്പൻകുടിയിൽ  കോർഎപ്പിസ്കോപ്പ, മോൺ. ജേക്കബ് ഓലിക്കൽ, നീലഗിരി വൈദീകജില്ലാ പ്രോട്ടോ വികാരി ഫാ. ജോൺ എസ്, നീലഗിരി ജില്ലയിലെ മറ്റു ഇടവകകളിലെ ബഹുമാനപെട്ട വൈദീകരും, സന്യസ്തരും, അൽമായരും സന്നിഹിതരായിരുന്നു.

LEAVE A COMMENT