സുവർണ്ണ ജൂബിലി നിറവിൽ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ
- By Admin --
- 18-08-2023 03:26 PM --
സീറോ മലബാർ സഭ, പാലാ രൂപതയുടെ ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ സുവർണ്ണ ജൂബിലി 2023 ഓഗസ്റ്റ് 15 -ന് പാല സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ആഘോഷിച്ചു. സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ സാന്നിധ്യത്തിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് എമിരിത്തൂസ് ജോർജ് കോച്ചേരി പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും സീറോ മലങ്കര, സീറോ മലബാർ, ലാറ്റിൻ സഭകളിലെ അഭിവന്ദ്യ പിതാക്കന്മാരും, പാലാ രൂപതയിലെ വൈദികരും സന്യസ്ഥരും അല്മായരും പ്രസ്തുത സമ്മേളനത്തിൽ പങ്കുചേർന്നു.
ദൈവത്തിനു പൂർണമായി വിട്ടുകൊടുത്ത പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തിന് പൂർണമായി വിട്ടുകൊടുത്ത പുരോഹിത ശ്രേഷ്ഠനാണ് പള്ളിക്കാപറമ്പിൽ പിതാവ് എന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പൊതുസമ്മേളനത്തിൽ ഫാദർ ജെയിംസ് പുലിയുറുമ്പിൽ രചിച്ച "അവർക്ക് ജീവനുണ്ടാകുവാൻ" എന്ന പള്ളിക്കാപറമ്പിൽ പിതാവിന്റെ ജീവചരിത്രം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് നൽകി പ്രകാശനം ചെയ്തു.