മിശിഹാനുകരണ സന്യാസിനി സമൂഹം ശതാബ്തിയുടെ നിറവിൽ

ബഥനി  മിശിഹാനുകരണ  സന്യാസിനി സമൂഹത്തിന്റെ ശതാബ്തി സമാപന ആഘോഷപരിപാടി  ഓഗസ്റ്റ് 2 -ന് തിരുവനന്തപുരം  പട്ടം സെൻറ് മേരീസ് മേജർ  ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിൽ  വച്ച് നടത്തപ്പെട്ടു . മോറാൻ മോർ ബസേലിയോസ് കർദിനാൾ  ക്ളീമിസ് കാതോലിക്ക  ബാവയുടെ  മുഖ്യകാർമ്മികത്വത്തിലും   സഭയിലെ  മറ്റ് പിതാക്കന്മാരുടെയും വൈദികരുടെയും സഹകാർമ്മികത്വത്തിലും അർപ്പിക്കപ്പട്ട പരിരുദ്ധ് കുര്ബാനയോടു കൂടി ശതാബ്തിയുടെ സമാപന ചടങ്ങുകൾ ആരംഭിച്ചു . തുടർന്ന്  ബഥനി സന്യാസിനി  സമൂഹം സുപ്പീരിയർ ജന്റൽ മദർ ഡോ. ആർദ്ര  എസ് .ഐ. സി. അധ്യക്ഷത  വഹിച്ച പൊതുസമ്മേളനം മോറാൻ മോർ ബസേലിയോസ് കർദിനാൾ  ക്ളീമിസ് കാതോലിക്കാ ബാവ ഉത്‌ഘാടനം ചെയ്തു. തിരുവനന്തപുരം  ലത്തീൻ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ .നെറ്റോ പിതാവ്, പ്രതിപക്ഷ നേതാവ് ശ്രീ . വി. ഡി. സതീശൻ, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി  വീണ ജോർജ്, കേരള മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ. കെ . ജയകുമാർ ഐ. എ. എസ്., ബഥനി  സന്യാസ സമൂഹം സുപ്പീരിയർ ജന്റൽ ഫ . ഡോ .  ഗീവർഗീസ് കുറ്റിയിൽ  ഓ. ഐ. സി., മറ്റു പ്രൊവിഷലിലെ പ്രൊവിൻഷ്യൽ സുപ്പീരിയർസ്, വൈദീകർ , സന്യസ്തർ, അല്മായർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A COMMENT