ശതാബ്തി നിറവിൽ ബഥനി സന്യാസിനി സമൂഹം

ധന്യൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായാൽ സ്ഥാപിതമായ ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ശതാബ്തിയുടെ നിറവിൽ. ശതാബ്തി ആഘോഷങ്ങളുടെ മുന്നോടിയായി 2024 സെപ്റ്റംബർ 10 ന് സമൂഹ സ്ഥാപകൻ ധന്യൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ കബർ സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് ആർക്കി എപ്പാർക്കിയാൽ കത്തീഡ്രലിലെ കബർ ചാപ്പലിൽ നിന്നാരംഭിച്ച ദീപശിഖ പ്രയാണം സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ ഉത്‌ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ മദർ സുപ്പീരിയൽ ജനറൽ ഡോ. ആർദ്ര എസ്. ഐ. സി ദീപശിഖ ഏറ്റുവാങ്ങുകയും തിരുവല്ല തിരുമൂലപുരം പ്രൊവിൻഷ്യൽ ഹൗസിൽ എത്തിച്ചേരുകയും ചെയ്തു. സെപ്റ്റംബർ 18 ന് തിരുവല്ല സെന്റ് ജോൺസ് മെത്രപൊലീത്തൻ കത്തീഡ്രലിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും  സഭയിലെ മറ്റ് അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കുകയും ശതാബ്തിയുടെ തിരി തെളിയിച്ച് ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വചന സന്ദേശം നൽകി. തുടർന്ന് ശതാബ്തി  ഉത്‌ഘാടനം പൊതുസമ്മേളനം നടത്തപ്പെടുകയും ചെയ്തു.

LEAVE A COMMENT