
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു
- By Admin --
- 03-05-2025 10:42 AM --
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ വിവിധ പൗരസ്ത്യ സഭകളിലെ സഭാതലവൻമാരും കർട്ടിനാളൻമാരും വൈദീകരും സമർപ്പിതരും വിശ്വാസിസമൂഹവും ചേർന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു . കാര്യാലയത്തിൻ്റെ പ്രീഫെക്ട് കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി മുഖ്യകാർമ്മികത്യം വഹിച്ചു. . കേരളത്തിൽ നിന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ, സിറോ മലബാർ സഭയിൽ നിന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ്, കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദിവ്യബലിയിൽ കാഴ്ച സമർപ്പണ ഗാനം മലയാളം ഭാഷയിലാണ് ആലപിച്ചത്.