A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 28 -മത് പരിശുദ്ധ സുന്നഹദോസ് സമാപിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 28 -മത് സാധാരണ പരിശുദ്ധ സൂന്നഹദോസ് 2024 ഫെബുവരി 19 മുതൽ 22 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ്‌ കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ നടന്ന സൂന്നഹദോസിൽ സഭയിലെ എല്ലാ പിതാക്കന്മാരും സംബന്ധിച്ചു. 20 -ആം തിയതി സഭയിലെ ഫിനാൻസ് ഓഫീസേഴ്‌സിന്റെ മീറ്റിങ്ങും, 21 -ആം തിയതി സഭയിലെ വിവിധ സുന്നഹദോസ് കമ്മീഷനുകളുടെ സെക്രട്ടറിമാരുടെ മീറ്റിങ്ങും, 22 -ആം തിയതി സഭയിലെ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽസിന്റെയും, പ്രൊവിൻഷ്യൽ ജനറൽസ് എന്നിവരുടെ മീറ്റിങ്ങും സുന്നഹദോസ് പിതാക്കന്മാരോടൊപ്പം നടത്തപ്പെട്ടു. 

പുനരൈക്യ  ശതാബ്ദി ഒരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും.
മലങ്കര പുനരൈഖ്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷം 2030 ല്‍ നടക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുവാന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസ് തീരുമാനിച്ചു. ആറ് വര്‍ഷത്തെ ഒരുക്കങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 20 ന് പാറശ്ശാല രൂപതയിൽ ആരംഭിക്കും.  വചനവര്‍ഷം , വിശ്വാസവളർച്ച , കൂദാശാ ജീവിതം, ഉപവി പ്രവര്‍ത്തികള്‍, കുടുംബ നവീകരണം, പൗരോഹിത്യ സമർപ്പിത വിളികൾ എന്നിവ കേന്ദ്രീകരിച്ചുള്ള വർഷാചരണം സഭയിൽ ആകമാനം ആചരിക്കുന്നതാണ്. ശതാബ്ദി വര്‍ഷം 2029 സെപ്തംബര്‍ 20 ന് ആരംഭിച്ച്  2030 സെപ്തംബര്‍  20 ന് സമാപിക്കും. ശതാബ്ദി വര്‍ഷം കൃതജ്ഞതാ വര്‍ഷമായി ആചരിക്കുന്നതാണ്.മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ ആർച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെക്കുറിച്ചും സഭൈക്യ വിഷയങ്ങളെക്കുറിച്ചും കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ശതാബ്ദി വര്‍ഷാചരണത്തോട് അനുബന്ധിച്ച് നടക്കുന്നതാണ്. 

ഭാരതത്തിന്റെ മതേതര മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നേരിടുന്ന പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് സുനഹദോസ് ഉത്കണ്ഠ രേഖപ്പെടുത്തി. വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയതയും സംഘര്‍ഷങ്ങളും ഒഴിവാക്കുവാന്‍ ജാതിമത ഭേദമന്യേ എല്ലാവരും  ഒരുമിച്ചുനില്‍ക്കണമെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും ജീവിത മൂല്യങ്ങളും സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികള്‍ പൊതു തെരഞ്ഞെടുപ്പിൽ  തെരഞ്ഞെടുക്കപ്പെടണമെന്ന് സുനഹദോസ് അഭിപ്രായപ്പെട്ടു. മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ഭീഷണി അടിയന്തിരമായി പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം അടിയന്തിരമായി  നടത്തണമെന്ന് സുന്നഹദോസ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് മലങ്കര സുറിയാനി കത്തോലിക്കാ സഭക്കുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. വന്യമൃഗങ്ങളുടെ ആക്രമങ്ങൾക്ക് ഇരയായ കുടുംബാഗങ്ങൾക്ക് നഷ്ടപരിഹാരവും സംരക്ഷണവും നൽകുവാൻ ബന്ധപ്പെട്ടവർ സത്വരമായി ശ്രദ്ധിക്കേണ്ടതാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ ഇദംപ്രഥമമായി മെത്രാന്‍മാരും വൈദികരും സന്യസ്ഥരും അല്‍മായരും ഉള്‍പ്പെടുന്ന പ്രാധിനിത്യ സ്വഭാവത്തിൽ  മലങ്കര കാത്തലിക് കൗണ്‍സില്‍ രൂപീകരിക്കാന്‍ സുന്നഹദോസ് തീരുമാനിച്ചു.

LEAVE A COMMENT