മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ അച്ചന്റെ ഓർമ്മ ആചരിച്ചു

മേരിമക്കൾ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ അച്ചന്റെ സ്വർഗപ്രവേശനത്തിന്റെ നാല്പതാം വർഷത്തിന്റെ ഓർമ്മ 2023 ഓഗസ്റ്റ് 23 -ന് മാർത്താണ്ഡം ക്രിസ്തുരാജ കത്തിഡ്രലിൽ വച്ച് ആചരിച്ചു. ഓഗസ്റ്റ് 23 -ന് രാവിലെ 9.30 ന്  മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കൻമാരുടെയും ബഹുമാനപെട്ട വൈദികരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിച്ച് ദൈവത്തിനു നന്ദി പറയുകയും ചെയിതു. വിശുദ്ധ കുർബാനക്ക് ശേഷം അനുസ്മരണസമ്മേള്ളനവും തുടർന്നു കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തപ്പെട്ടു. മേരിമക്കൾ സന്യാസിനി സമൂഹത്തിലെ സന്യാസിനികളും, മറ്റു സന്യാസിനി പ്രധിനിധികളും, അൽമായരും സന്നിഹിതരായിരുന്നു.

LEAVE A COMMENT