മലങ്കര കത്തോലിക്ക യുവജനദിനം ആചരിച്ചു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്(MCYM)ന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഓർമ്മ തിരുന്നാളായ ഒക്ടോബർ 4ന് യുവജന ദിനമായി സഭ ആഘോഷിച്ചു. കോവിഡ് 19-ന്റെ പ്രത്യേക സാഹചര്യത്തിൽ ഒക്ടോബർ 4-ന് രാവിലെ  തിരുവനന്തപുരം  മേജർ ആർച്ചുബിഷപ്സ് ഹൗസ് ചാപ്പലിൽ മേജർ ആർച്ച്ബിഷപ് മോറാൻ മോർ  ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ കുർബ്ബാന അർപ്പിച്ചു. എം.സി.വൈ.എം. സഭാതല പ്രസിഡന്റ് ജിത്ത് ജോൺ ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കാതോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് തിരുമേനി ആമുഖ സന്ദേശം നടത്തുകയും അതേ തുടർന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. എം.സി.വൈ.എം. സഭാതല ഡയറക്ടർ ബഹു. ഫാദർ സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, ജനറൽ സെക്രട്ടറി ജിനു ജോർജ് എന്നിവർ പ്രസംഗിച്ചു

LEAVE A COMMENT