ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിൻറെ സമ്മേളനം 4 - )o തീയതി മുതൽ ബംഗളൂരുവിൽ.

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം 4 - )o ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും. ബുധനാഴ്ച രാവിലെ വിശുദ്ധ  കുർബാനയെത്തുടർന്ന്  ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറേല്ലി ഉദ്ഘാടനം ചെയ്യും.
'വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാദർശനത്തിനു സഭയുടെ സാക്ഷി' എന്ന വിഷയത്തിലായിരിക്കും സിബിസി ഐ സമ്മേളനത്തിലെ മുഖ്യ ചർച്ച.യെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ അറിയിച്ചു.

LEAVE A COMMENT