ആഗോള കത്തോലിക്കാസഭാ മെത്രാൻസംഘത്തിന്റെ പ്രഥമഘട്ട സിനഡ് സമാപിച്ചു

ആഗോള കത്തോലിക്കാസഭാ മെത്രാൻസംഘത്തിന്റെ  പ്രഥമഘട്ട സിനഡ് 2023 ഒക്‌ടോബർ 29 -ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ആഗോള കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ ഫ്രാൻസിസ് മാർപാപ്പായുടെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ  കർദ്ദിനാൾമാരുടെയും മെത്രാന്മാരുടെയും വൈദികരുടെയും സഹകാർമ്മികത്വത്തിലും അർപ്പിച്ച വിശുദ്ധ കുർബാനയോടുകൂടി സമാപിച്ചു. 

മലങ്കര  സുറിയാനി കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്    കാതോലിക്കാ ബാവ  സിനഡിൽ പങ്കെടുത്തു. “സിനഡാത്മകത  സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ സമ്മേളനത്തിന്റെ   രണ്ടാമത്തെയും  അവസാനത്തേതുമായ ഘട്ടം 2024 ഒക്‌ടോബറിലായിരിക്കും നടത്തപ്പെടുക.

LEAVE A COMMENT