ദൈവവിളിക്കുവേണ്ടിയുള്ള സുന്നഹദോസ് കമ്മീഷന്റെ വാർഷിക അവലോകന സമ്മേളനം

ദൈവവിളിക്കുവേണ്ടിയുള്ള സുന്നഹദോസ് കമ്മീഷന്റെ വാർഷിക അവലോകന സമ്മേളനം 2019 ഫെബ്രുവരി 1, 2 തീയതികളിൽ പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് തിരുമേനി അധ്യക്ഷത വഹിച്ച് ആമുഖ സന്ദേശം നൽകി. ആലപ്പുഴ രൂപതയുടെ കോ-അഡ്ജുത്തോർ ബിഷപ് അഭിവന്ദ്യ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ തിരുമേനി ക്ലാസുകൾ നയിച്ചു. വിവിധ ഭദ്രാസനങ്ങളിൽ നിന്നായി വൈദികരും സിസ്റ്റേഴ്സും ഉൾപ്പെടെ 28 പേർ ഇതിൽ സംബന്ധിച്ചു. കമ്മീഷൻ സെക്രട്ടറിമാരായ ബഹു. ഡോ. ജോൺ കുറ്റിയിൽ അച്ചൻ സ്വാഗതം അർപ്പിക്കുകയും ബഹു. ഡോ. സിസ്റ്റർ. ആർദ്ര SIC റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. മീറ്റിങ്  2-)o  തീയതി ഉച്ചയോടെ അവസാനിച്ചു.

LEAVE A COMMENT