സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായുള്ള സുന്നഹദോസ് കമ്മിഷൻ മീറ്റിംഗ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായുള്ള സുന്നഹദോസ് കമ്മിഷന്റെ മീറ്റിംഗ് 2023 ഡിസംബർ 1 -ന് പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ മീറ്റിംഗ് ഉത്‌ഘാടനം ചെയ്തു. സുന്നഹദോസ് കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് വെട്ടിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തകൻ ശ്രീ. എം. ടി. വർഗീസ് സാമൂഹിക പ്രവർത്തന പ്രസക്തി എന്ന വിഷത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. വിവിധ ഭദ്രാസനങ്ങളിലെ സാമൂഹിക സേവന വിഭാഗത്തിന്റെ ഡയറക്ടർ അച്ചന്മാർ, വിവിധ കോൺഗ്രിഗേഷനുകളിലെ പ്രതിനിധികൾ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.

LEAVE A COMMENT