സിനഡൽ കമ്മീഷൻ ഫോർ റിലീജിയസിന്റെ മീറ്റിംഗ് നടത്തപ്പെട്ടു
- By Admin --
- 03-02-2026 11:01 AM --
സിനഡൽ കമ്മീഷൻ ഫോർ റിലീജിയസിന്റെ മീറ്റിംഗ് നവംബർ 22 -ന് സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച് നടത്തപ്പെട്ടു. സിനഡൽ കമ്മീഷൻ ഫോർ റിലീജിയസ് ചെയർമാൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ്മെത്രാപോലിത്ത അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കൂരിയമെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്എപ്പിസ്കോപ്പ പ്രസംഗിച്ചു. സെക്രട്ടറി ഫാ. ഡോ. ഗീവർഗീസ്കുറ്റിയിൽ ഓ. ഐ. സി -യും പ്രൊവിൻഷ്യൽ സുപ്പീരിയർമാരും, മേരി മക്കൾ സന്യാസിനി സമൂഹം സിസ്റ്റേഴ്സ് , ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.