പാസ്റ്ററൽ കോഴ്സ് 2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഡീക്കൻമാർക്കുവേണ്ടിയുള്ള പാസ്റ്ററൽ കോഴ്സ് 2023 നവംബർ 19 മുതൽ 23 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ പാസ്റ്ററൽ കോഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് മെത്രാപ്പൊലീത്ത, സഭയുടെ കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്‌ എപ്പിസ്കോപ്പ, മോൺസിഞ്ഞോർ. വർക്കി ആറ്റുപുറം കോർഎപ്പിസ്കോപ്പാ, ഫാ. മത്തായി കടവിൽ ഒ. ഐ. സി, ഫാ. വർഗ്ഗീസ് നടുത്തല, ഫാ. ബോവാസ് മാത്യു, ഫാ. ജോർജ് തോമസ്, ഫാ. ജോൺ അരീക്കൽ, ഫാ. പ്രബീഷ്, ഫാ. സാമുവേൽ പഴവൂർപടിക്കൽ, ഫാ. ജോൺ കുറ്റിയിൽ, ഫാ. തോമസ് പാറക്കൽ, സിസ്റ്റർ. റേച്ചൽ പോൾ  ഡി. എം, സിസ്റ്റർ. മേരിപ്രസാദ് ഡി. എം, ശ്രീ. ജേക്കബ് പുന്നൂസ് ഐ. പി. എസ്, പ്രൊഫസർ. തോമസുകുട്ടി പണച്ചെക്കൽ, പ്രൊഫസർ. തോമസുകുട്ടി കൈമലയിൽ, ശ്രീ.എബ്രഹാം പട്ടിയാനി, പ്രൊഫസർ. ഉഷ, ശ്രീമതി. ജിജി മത്തായി എന്നിവർ ക്ലാസുകൾ നയിച്ച്. വിവിധ രൂപതകളിൽനിന്നും ബഥനി ആശ്രമത്തിൽനിന്നും 23 ഡീക്കൻമാർ പാസ്റ്ററൽ കോഴ്സിൽ പങ്കെടുത്തു.

LEAVE A COMMENT