തീയോളജി- ഡിപ്ലോമ കോഴ്സ് കൊയ്‌നോണിയ

 മലങ്കര സുറിയാനി കത്തോലിക്കാ സഭ തീയോളജി- ഡിപ്ലോമ കോഴ്സ് ഓഫ്‌ലൈൻ കൊയ്‌നോണിയ 2024 ഓഗസ്റ്റ് 14, 15 ദിവസങ്ങളിലായി സഭ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടത്തപ്പെട്ടു. തിരുവനന്തപുരം മലങ്കര മേജർ സെമിനാരി വൈസ് റെക്ടർ ഫാ. ഡോ. ജോളി കരിമ്പിൽ മീറ്റിംഗ് ഉത്‌ഘാടനം ചെയ്തു. തുടർന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവ, അഭിവന്ദ്യ എബ്രഹാം മാർ ജൂലിയോസ് മെത്രാപോലിത്ത, കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, മലങ്കര മേജർ സെമിനാരി റെക്ടർ ഫാ. ഡോ.ജിജി ഫിലിഫ് ചരിവുപുരയിടത്തിൽ, ഫാ. ജോസഫ് വള്ളിയാട്ട്, ഫാ. ജോസഫ് മലയാറ്റിൽ, ഫാ. വർഗീസ് നടുതല എന്നിവർ ക്ലാസുകൾ നയിച്ചു.
 

LEAVE A COMMENT