ഗ്ലോബൽമീറ്റ് 2023
- By Admin --
- 12-04-2023 11:01 AM --
എം.സി.വൈ.എം. സഭാതല സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ബസേലിയോസ് എൻജിനീയറിഗ് കോളേജിൽവച്ച് 2023 ജനുവരി 28, 29 തീയതികളിൽ സഭാതല വാർഷികസെനറ്റ് സമ്മേളനം " ഗ്ലോബൽമീറ്റ് 2023" നടത്തപ്പെട്ടു. കേരളസംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുകയും യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകുകയും ചെയ്തു. പ്രസിഡന്റ് എയ്ഞ്ചൽ മേരി അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുബിൻ തോമസ് സ്വാഗതം ആശംസിക്കുകയും, എം.സി.വൈ.എം സഭാതല ഡയറക്ടർ റവ. ഫാ. എബ്രഹാം മേപ്പുറത്ത് ആമുഖസന്ദേശം നൽകുകയും ചെയ്തു. യുവജനകമ്മീഷൻ മുൻചെയർമാൻ അഭിവന്ദ്യ വിൻസെന്റ്മാ മാർ പൗലോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. 11 ഭദ്രാസനങ്ങളിൽനിന്നായി 100ലേറെ യുവജന നേതാക്കന്മാർ "ഗ്ലോബൽമീറ്റ് 2023 ൽ" പങ്കെടുത്തു. റിപ്പോർട്ടുകൾ, ചർച്ച, പ്രമേയങ്ങൾ, സംവാദങ്ങൾ എന്നിവയും ഗ്ലോബൽമീറ്റിൽ നടത്തപ്പെട്ടു. ഗ്ലോബൽമീറ്റിന് MCYM സഭാതല സമിതി നേതൃത്വം നൽകി.