ഗ്ലോബൽ അസംബ്ലി

മലങ്കര കാത്തോലിക്ക സഭ മലങ്കര കാത്തലിക്ക് അസോസിയേഷൻ ഗ്ലോബൽ അസംബ്ലി ബത്തേരി ശ്രേയസ് ഓഡിറ്റേയത്തിൽ വെച്ച് 2023  ഫെബ്രുവരി 11, 12 തീയതികളിലായി നടത്തപ്പെട്ടു. ഗ്ലോബൽ അസംബ്ലി ഉത്‌ഘാടനം ബത്തേരി ഭദ്രസനാധ്യക്ഷൻ അഭിവന്യ ജോസഫ് മാർ തോമസ് മെത്രാപോലിത്ത നിർവഹിച്ചു. സഭാതല അത്മായ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, മാനന്തവാടി ഭദ്രസനാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം എന്നിവർ സന്ദേശം നൽകി. കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ മാനേജ്‌മെന്റുകളെയും, പ്രത്യേകിച്ച് ന്യൂനപക്ഷ മാനേജ്‌മെന്റുകളെയും വിവിധ രീതികളിൽ തകർക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും മാനേജ്‌മെന്റിന്റെ അധികാര അവകാശങ്ങളെ പുന:സ്ഥാപിക്കണമെന്നും, പുതിയ വിദ്യാഭ്യാസത്തിന്റെ പേരിൽ സിലബസിൽ വരുത്തിയിരിക്കുന്ന അശാസ്ത്രീയമായ മാറ്റങ്ങൾ പിൻവലിക്കണമെന്നും ക്രൈസ്തവരുടെ രാഷ്ട്രനിർമ്മിതി സംഭാവനകളെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കാനുളള നടപടികൾ അവസാനിപ്പിക്കാണമെന്നും അസംബ്ലി ആവശ്യപ്പെട്ടു. മലയോര ജനതയെ കുടിയിറാക്കാനുളള ബഫർസോൺ നിർണ്ണയിക്കൽ അശാസ്ത്രീയമാണെന്നും, വന്യജീവികളുടെ ജനവാസ മേഖലകളിലെ വിളയാട്ടം ജീവനുതന്നെ ഭീക്ഷണിയാണെന്നും ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും അസംബ്ലി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലകളിലെ നൂതന കാഴ്ചപാടുകളെ ആസ്പദമാക്കി കേരള കാത്തലിക്ക് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. എം. ഫ്രാൻസിസും, ബഫർസോണും-വന്യജീവി ആക്രമണവും എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ സഭ വക്താവ് ഡോ. ചാക്കോകാളം പറമ്പിലും ക്ലാസ് നയിച്ചു. എം.സി.എ. സഭാസമിതി ക്രെമീകരണങ്ങൾക്കു നേതൃത്വം നൽകി. 

LEAVE A COMMENT