മേൽപട്ടസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ രണ്ടാമത്തെ മെത്രാപ്പൊലീത്തയായി  അഭിവന്ദ്യ മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത 2024 ഫെബ്രുവരി 15-ന് ഉയർത്തപ്പെട്ടു. പൂനാ-ഖഡ്കി സെൻറ് എഫ്രേം ഭദ്രാസനത്തിലെ മൗണ്ട് മാർ ഇവാനിയോസ്‌ സെന്ററിൽ വച്ച് നടന്ന മെത്രാഭിഷേക ശുശ്രുഷയിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ പിതാക്കന്മാർ സഹ കാർമ്മികരായിരുന്നു. ബഹുമാനപ്പെട്ട വൈദീകരും, വൈദീകാർഥികളും, സന്യസ്തരും, അൽമായരും സന്നിഹിതരായിരുന്നു.
 

LEAVE A COMMENT