അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ ഓഷ്യാനയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് പിതാവിനെ ന്യൂസിലൻഡ്, ഓസ്ട്രേലിയാ, സിങ്കപ്പൂർ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓഷ്യാനയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഫ്രാൻസിസ് മാർപ്പാപ്പാ നിയമിച്ചു. നിലവിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ കൂരിയ മെത്രാനായും സഭയിലെ സുവിശേഷ സംഘത്തിന്റെ സിനഡൽ കമ്മീഷൻ ചെയർമാനായും ശുശ്രുഷചെയ്തുവരികെയാണ് മാർപാപ്പയുടെ ഈ നിയമനം. ഇതേകുറിച്ചുള്ള പ്രഖ്യാപനം 2023 ജൂലൈ 15 -ന് ദൈവദാസൻ ആർച്ച്ബിഷപ് മാർ ഇവാനിയോസ് തിരുമേനിയുടെ എഴുപതാം ഓർമ്മപ്പെരുനാളിനോടനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ സഭാ മക്കളെ അറിയിചു.

LEAVE A COMMENT