പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസന നിയുക്ത മെത്രാപ്പൊലിത്ത വെരി റവ. ഡോ. മത്തായി കടവില്‍ ഓ.ഐ.സി


മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ നിയുക്ത മെത്രാപ്പൊലിത്തയായി, പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അംഗീകാരത്തോടെ, മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അദ്ധ്യക്ഷന്‍ മോറാൻ മോർ ബസേലിയോസ് കര്‍ദ്ദിനാള്‍  ക്ലീമിസ് കാതോലിക്കാ ബാവ, ബഥനി സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ വെരി റവ. ഡോ. മത്തായി കടവില്‍ ഓ.ഐ.സി. യെ നിയമിച്ചു. ഈ നിയമന പ്രഖ്യാപനം 2023 ഡിസംബര്‍ 12-ന് വത്തിക്കാനിലും ഇന്ത്യൻ സമയം വൈകിട്ട് 4.30-ന് പട്ടം സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലും നടന്നു.

പട്ടം കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി തിരുവല്ലാ അതിഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പൊലിത്തൻ ആര്‍ച്ചുബിഷപ്പ് നിയമന പ്രഖ്യാപനം വായിച്ചു. നിയുക്ത മെത്രാനെ കാതോലിക്കാ ബാവാ കുരിശുമാല അണിയിച്ചു. പൂനാ-കട്കി ഭദ്രാസനത്തിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പൊലിത്ത ഹാരമണിയിച്ചു. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലിത്ത, അഭിവന്ദ്യ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പൊലിത്ത, അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പൊലിത്ത, അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലിത്ത, അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പൊലിത്ത, അഭിവന്ദ്യ വിന്‍സെന്‍റ് മാര്‍ പൗലോസ് മെത്രാപ്പൊലിത്ത, അഭിവന്ദ്യ ആന്‍റണി മാര്‍ സില്‍വാനോസ് എപ്പിസ്കോപ്പ, അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് എപ്പിസ്കോപ്പ, ബഹുമാനപെട്ട വൈദികര്‍, സന്യസ്തര്‍, ആൽമയാർ  സന്നിഹിതരായിരുന്നു

LEAVE A COMMENT