പുതിയ കോർ എപ്പിസ്ക്കോപ്പാമാർ
- By Admin --
- 27-04-2023 04:06 PM --
റൈറ്റ് റവ. മോൺ. ഡോ. ജോൺസൺ കൈമലയിൽ, റവ. ഡോ. വർക്കി ആറ്റുപുറത്ത് , വെരി. റവ. ഫാ. ജോൺ കാരവിള എന്നിവരുടെ കോർ എപ്പിസ്കോപ്പ സ്ഥാനാരോഹണം ഏപ്രിൽ 25 -ന് പട്ടം കത്തീഡ്രലിൽ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ്, അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ്, അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്, അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് എന്നിവർ സഹകാർമ്മികരായിരുന്നു.