പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് ഏഴിന്

പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് ഏഴിന് .എൺപത് വയസ്സിന് താഴെയുള്ള കർദ്ദിനാൾമാരാണ് വോട്ടവകാശം ഉള്ളവർ. കോൺക്ലേവ് തുടങ്ങുന്നതോടെ, വോട്ടവകാശം ഉള്ളവർ പൊതുസമൂഹത്തിൽ നിന്നുമുള്ള ബന്ധങ്ങളിൽ നിന്ന് വിട്ടു നിന്നുകൊണ്ട്, പ്രാർത്ഥനാപൂർവ്വമായ ഒരു ജീവിതത്തിലേക്ക് കടക്കും.

മെയ് 7 ബുധനാഴ്ച രാവിലെ, എല്ലാവരും "പ്രോ എലിജെൻഡോ പൊന്തിഫൈസ്" എന്ന പാരമ്പര്യമായ ദിവ്യബലി, കർദ്ദിനാൾ സംഘത്തിന്റെ തലവന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിലേക്ക് സകലവിശുദ്ധരുടെയും ലുത്തീനിയയുടെ അകമ്പടിയോടെ പ്രദക്ഷിണമായി കടക്കുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്യും. പിന്നീട്, പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള പ്രാർത്ഥനാപൂർവ്വമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ്, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടുവാൻ ആവശ്യമായ വോട്ടുകൾ.

LEAVE A COMMENT